യുഎഇ ആരോഗ്യമേഖലയില്‍ സ്വദേശിവത്കരണം

single-img
22 March 2013

യുഎഇ ആരോഗ്യമേഖലയില്‍ കൂടുതല്‍ സ്വദേശികളെ ആരോഗ്യമേഖലയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം ശക്തമാകുന്നു. നിലവില്‍ വിദേശികളുടെ ബാഹുല്യം കൂടുതലായ ആരോഗ്യമേഖലയില്‍ സ്വദേശികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനായുള്ള നടപടികള്‍ ഉടന്‍ തന്നെ സ്വീകരിക്കും. ഇതിനായി സ്വദേശി ഡോക്ടര്‍മാരുടെയും നഴ്‌സ്മാരുടെയും എണ്ണം വര്‍ധിപ്പിക്കുകയും ചെയ്യും. യുഎഇയിലെ ആരോഗ്യരംഗത്ത് ജോലിചെയ്യുന്ന വിദേശീയരില്‍ വലിയൊരു പങ്കും മലയാളികളാണ്.

ഇപ്പോള്‍ 23000 ത്തിനും 25000 ത്തിനും ഇടയിലാണ് സ്വദേശീയരായ നഴ്‌സുമാരുടെ എണ്ണം. ഇത് 2015 ആകുമ്പോഴേയ്ക്കും എട്ടു ശതമാനം വര്‍ധിപ്പിക്കാനാണ് തീരുമാനം. ലാബ് ടെക്‌നീഷ്യന്‍മാരുടെ രംഗത്തും കൂടുതല്‍ സ്വദേശികളെ കൊണ്ടു വരും. നഴ്‌സിങ്ങ് വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പ് വര്‍ദ്ധിപ്പിക്കാനും സ്വദേശി ഡോക്ടര്‍മാര്‍ക്ക് ക്ലിനിക്കുകള്‍ തുടങ്ങാനായി പത്തു വര്‍ഷക്കാലയളവില്‍ മുപ്പതു ലക്ഷം ദിര്‍ഹം വായ്പ നല്‍കാനും തീരുമാനമായിട്ടുണ്ട്. വിദേശികളായ ഡോക്ടര്‍മാരുടെ ക്ലിനിക്കുകളുടെ എണ്ണം കുറയ്ക്കുകയും ചെയ്യും.