സ്റ്റാലിന്റെ വീട്ടിലെ റെയ്ഡ് പരാതിയുടെ പേരിലെന്ന് സിബിഐ

single-img
22 March 2013

stalinകഴിഞ്ഞ ദിവസം ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിന്റെ വീട്ടില്‍ നടത്തിയ റെയ്ഡ് വ്യക്തിയെ കേന്ദ്രീകരിച്ചല്ലെന്നു സിബിഐ വ്യക്തമാക്കി. സിബിഐക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടപടിക്രമങ്ങള്‍ പാലിച്ചായിരുന്നു റെയ്ഡ്. വിദേശത്തു നിന്ന് അനധികൃതമായി കാറുകള്‍ ഇറക്കുമതി ചെയ്തവര്‍ക്കെതിരെയും അഴിമതിക്കു കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുത്തിട്ടുണെ്ടന്നും സിബിഐ അധികൃതര്‍ പുറത്തുവിട്ട വിശദീകരണക്കുറിപ്പില്‍ പറയുന്നു. യുപിഎ സര്‍ക്കാരിനുള്ള പിന്തുണ ഡിഎംകെ പിന്‍വലിച്ചതിന് പിന്നാലെ കരുണാനിധിയുടെ മകനും തമിഴ്‌നാട് മുന്‍ ഉപമുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിന്റെ വീട്ടില്‍ സിബിഐ റെയ്ഡ് നടത്തിയത് വിവാദമായിരുന്നു.