നിയമ പോരാട്ടം തുടരും: സഞ്ജയ് ദത്ത്

single-img
22 March 2013

photo_sanjay_duttസുപ്രീംകോടതി വിധി അംഗീകരിക്കുന്നുവെന്നും നിയമപരമായി നേരിടുമെന്നും നടന്‍ സഞ്ജയ് ദത്ത്. മുംബൈ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ടുള്ള കേസില്‍ സുപ്രീം കോടതി അഞ്ചു വര്‍ഷത്തെ ശിക്ഷ വിധിച്ചതിനോടു എസ്എംഎസിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജുഡീഷ്യറിയില്‍ ഞാന്‍ ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നു. കുടുംബം എന്റെ ഒപ്പമുണ്ട്. ഞാന്‍ ഇപ്പോള്‍ ശക്തനാണ്.- ആദ്യ പ്രതികരണമായി അദ്ദേഹം അറിയിച്ചു. മൂന്നര വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് ദത്തിന് ഇനി അനുഭവിക്കേണ്്ടിവരിക. നേരത്തേ ഒന്നര വര്‍ഷം അദ്ദേഹം ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. ഒരു മാസത്തിനുള്ളില്‍ കീഴടങ്ങണമെന്നാണ് സുപ്രീം കോടതി ദത്തിനോടു നിര്‍ദേശിച്ചിരിക്കുന്നത്.