പാക് അഭയാര്‍ഥി ക്യാമ്പില്‍ കാര്‍ബോംബ്; 15 മരണം

single-img
22 March 2013

map_of_pakistanവടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ നൗഷേരയിലെ അഭയാര്‍ഥി ക്യാമ്പില്‍ ഉണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെട്ടു. അഫ്ഗാന്‍ അഭയാര്‍ഥികളെയും സൈനിക നടപടിയെത്തുടര്‍ന്ന് ഭവനരഹിതരായ പാക്കിസ്ഥാന്‍കാരെയും പാര്‍പ്പിച്ചിരിക്കുന്ന ക്യാമ്പാണിത്. സ്‌ഫോടനത്തില്‍ 35 പേര്‍ക്കു പരിക്കേറ്റെന്നും ഗുരുതരമായി പരിക്കേറ്റവരെ പെഷവാറിലെ ആശുപത്രിയിലേക്ക് അയച്ചെന്നും അധികൃതര്‍ പറഞ്ഞു. റേഷന്‍ സാധനങ്ങള്‍ വാങ്ങാന്‍ ജനം തടിച്ചുകൂടിയ സമയത്തായിരുന്നു സ്‌ഫോടനം. 35 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ വച്ചിരുന്ന കാറാണ് പൊട്ടിത്തെറിച്ചത്. സമീപത്തുള്ള നിരവധി വാഹനങ്ങള്‍ സ്‌ഫോടനത്തില്‍ തകര്‍ന്നു.