സര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍മൂലമാണ് നാവികര്‍ തിരിച്ചെത്തിയതെന്ന് മുഖ്യമന്ത്രി

single-img
22 March 2013

oommen chandyഇനി വരില്ല എന്നുറപ്പിച്ച ഇറ്റാലിയന്‍ നാവികര്‍ തിരിച്ചെത്തുന്നത് സര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍ കൊണ്ടാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ലോക ജലദിനാചരണത്തോടനുബന്ധിച്ച് ജലസുരക്ഷാ പദ്ധതികളുടെ സമാരംഭം ഉദ്ഘാടനം ചെയ്തശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി ഇക്കാര്യത്തില്‍ സംസ്ഥാനത്തിന് ഉറപ്പുനല്‍കിയിരുന്നു. ആരംഭം മുതല്‍ തന്നെ കേസില്‍ സംസ്ഥാനസര്‍ക്കാര്‍ ശക്തമായ നടപടി കൈക്കൊണ്ടിരുന്നു. നാവികരുടെ മടങ്ങിവരവ് ഇന്ത്യയുടെ നയതന്ത്ര ശക്തിയാണു വെളിവാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.