ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്നു സീറ്റിന് അര്‍ഹത: മാണി

single-img
22 March 2013

KM Mani - 3വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് മൂന്ന് സീറ്റുകള്‍ക്ക് അര്‍ഹതയുണ്ടണ്‌ടെന്നു പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് ശക്തമായ അടിത്തറയുള്ള പാര്‍ട്ടിക്ക് മൂന്ന് സീറ്റ് ആവശ്യപ്പെടാന്‍ അര്‍ഹതയുണ്ട്. ചീഫ് വിപ്പ് പി.സി.ജോര്‍ജിന്റെ വിവാദ പരാമര്‍ശങ്ങളെക്കുറിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്യും. ആരും പാര്‍ട്ടിക്ക് അതീതരല്ല. മന്ത്രി ഗണേഷ്‌കുമാര്‍, കെ.ആര്‍.ഗൗരിയമ്മ എന്നിവര്‍ക്കെതിരായ പരാമര്‍ശങ്ങള്‍ ജോര്‍ജ് ഒഴിവാക്കേണ്ടതായിരുന്നു. തന്റെ അറിവോടെയാണ് ജോര്‍ജ് വിവാദ പ്രസ്താവനകള്‍ നടത്തിയത് എന്ന വാദം തെറ്റാണ്. ജോര്‍ജിന്റെ പ്രസ്താവനകള്‍ അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണെന്നും കെ.എം.മാണി പറഞ്ഞു.