ഡല്‍ഹി കൂട്ടമാനഭംഗക്കേസില്‍ രണ്ടു പ്രതികള്‍ ജാമ്യാപേക്ഷ നല്കി

single-img
22 March 2013

delhi-rape-crisisബസിനുള്ളില്‍ പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ വിചാരണ നേരിടുന്ന അഞ്ചു പ്രതികളില്‍ രണ്ടു പേര്‍ ഇന്നലെ ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ ജാമ്യാപേക്ഷ നല്കി. മുകേഷ്, വിനയ് ശര്‍മ എന്നിവരാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി യോഗേഷ് ഖന്നയ്ക്കു ജാമ്യാപേക്ഷ നല്കിയത്. തിഹാര്‍ ജയിലില്‍ തൂങ്ങിമരിച്ച സഹോദരന്‍ രാം സിംഗിന്റെ സംസ്‌കാരാനന്തര ചടങ്ങുകളില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ എം.എല്‍. ശര്‍മ മുഖാന്തരമാണ് മുകേഷ് 15 ദിവസത്തെ ജാമ്യാപേക്ഷ നല്കിയത്. രാജസ്ഥാനിലാണ് മുകേഷിന്റെ വീട്. അതേസമയം, തന്റെ ബിരുദപഠനം മുടങ്ങുകയാണെന്നു ചൂണ്ടിക്കാട്ടിയാണ് വിനയ് ശര്‍മ അഭിഭാഷകനായ എ.പി. സിംഗ് വഴി ജാമ്യാപേക്ഷ നല്കിയത്.