ചൈനയില്‍ കൊടുങ്കാറ്റില്‍ 24 മരണം

single-img
22 March 2013

south-china-rain-flood-temporary-dam-levee-jun10-afp-lgകിഴക്കന്‍ ചൈനയില്‍ രണ്ടു ദിവസമായി തുടരുന്ന കൊടുങ്കാറ്റിലും പേമാരിയിലും മരണം 24 ആയി. നാലുപേരെ കാണാതായി. ഫ്യൂജിയാന്‍, ഷിയാങ്‌സി, ഹുനാന്‍, ഗുവാങ്‌ഡോങ്, ഗ്വിസോ എന്നീ പ്രദേശങ്ങളിലെ 1.53 മില്യണ്‍ കുടുംബങ്ങളെയാണ് ഇടിമിന്നലും കൊടുങ്കാറ്റും പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. രണേ്ടകാല്‍ ലക്ഷത്തോളം പേര്‍ വീടൊഴിഞ്ഞു പോയിട്ടുണെ്ടന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പ്രതികൂല കാലാവസ്ഥയും കൊടുങ്കാറ്റും രാജ്യത്തിനു വന്‍ സാമ്പത്തിക നഷ്ടമാണു വരുത്തിവച്ചിരിക്കുന്നത്. 248,000 വീടുകള്‍ക്കു നാശനഷ്ടമുണ്ടായി, 92,900 ഹെക്ടര്‍ കൃഷിയും നശിച്ചു.