ശ്രീലങ്കന്‍ തമിഴ് പ്രശ്‌നം: തമിഴ്‌നാട്ടില്‍ പ്രതിഷേധം പടരുന്നു

single-img
21 March 2013

Tamilnaduശ്രീലങ്കന്‍ തമിഴ് പ്രശ്‌നത്തില്‍ തമിഴ്‌നാട്ടിലെങ്ങും പ്രതിഷേധം തുടരുന്നു. സിപിഎമ്മും ബിജെപിയും പ്രതിഷേധം നടത്തി. ചെന്നൈയില്‍ മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകര്‍ പ്രകടനം നടത്തി. മറീന ബീച്ചില്‍ 1000 വിദ്യാര്‍ഥികള്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. നഗരപ്രാന്തങ്ങളിലെ കോളജുകളിലെ വിദ്യാര്‍ഥികളും പ്രതിഷേധവുമായി രംഗത്തിറങ്ങി.

ശ്രീലങ്കന്‍ തമിഴരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ചെന്നൈ നഗരത്തിലെ വിവിധ റസിഡന്റ് അസോസിയേഷനുകള്‍ ഏകദിന ഉപവാസം നടത്തി.കോയമ്പത്തൂരില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പ്രതിമ വികൃതമാക്കിയതിനെത്തുടര്‍ന്നു കുറെനേരം സംഘര്‍ഷമുണ്ടായി. മധുരയിലും തിരുച്ചിറപ്പിള്ളിയിലും കോളജ് വിദ്യാര്‍ഥികള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. ഇരു നഗരങ്ങളിലെയും ലോ കോളജ് വിദ്യാര്‍ഥികള്‍ റിലേ ഉപവാസം തുടര്‍ന്നു. പുതുച്ചേരിയില്‍ കേന്ദ്രമന്ത്രി വി. നാരായണസ്വാമിയുടെ ഓഫീസിനു നേരേ കല്ലെറിഞ്ഞതിനു 150 പേരെ അറസ്റ്റ് ചെയ്തു. പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയുടെയും യുപിഎ ചെയര്‍പേഴ്‌സണ്‍ സോണിയ ഗാന്ധിയുടെയും കോലം കത്തിച്ചു.