റെഡ്‌വൈന്‍ (Review)

single-img
21 March 2013

[kkstarratings]
redwine

റെഡ്‌വൈന്‍ ഒരു കുറ്റാന്വേഷണ ചിത്രമാണ്. ഒരു കൊലപാതക അന്വേഷണം. പക്ഷേ കൊല്ലപ്പെടുന്നവനെയും കൊല്ലുന്നവനെയും ആദ്യം തന്നെ കാണികള്‍ക്ക് മനസ്സിലാക്കിക്കൊടുത്തുകൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. അതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത എന്നു പറയാം.

രണ്ടു വ്യക്തികള്‍ എങ്ങിനെ കൂട്ടിമുട്ടുന്നു? അതില്‍ ഒരാള്‍ മറ്റൊരാളെ കൊല്ലേണ്ട സാഹചര്യമെന്ത്? തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് റെഡ്‌വൈന്‍. ത്രില്ലിങ്ങും സസ്‌പെന്‍സും മുറിയാതെ തന്നെ കഥപറയാന്‍ സലാം ബാപ്പുവിന് സാധിച്ചിട്ടുണ്ട് എന്നുള്ളത് അഭിനന്ദനാര്‍ഹം തന്നെയാണ്.

കുറ്റാന്വേഷകന്റെ റോളില്‍ മോഹന്‍ലാല്‍ എത്തുന്നു. വെറുപ്പിച്ചിട്ടില്ല. കിട്ടിയവേഷം ഭംഗിയാക്കിയിട്ടുണ്ട്. അതുപോലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ലോക്കല്‍കമ്മിറ്റി സെക്രട്ടറിയായി അഭിനയിച്ചിരിക്കുന്ന ഫഹദ് ഫാസിലും രമേഷ്‌കുമാര്‍ എന്ന വേഷം ചെയ്തിരിക്കുന്ന ആസിഫ് അലിയും.

ഒരു പുതുമുഖ സംവിധായകന്റെ യാതൊരു പകര്‍ച്ചകളുമില്ലാതെ സലിം ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നു. ക്‌ളൈമാക്‌സില്‍ സംവിധായകന്‍ ഉദ്ദേശിച്ചകാര്യം പ്രേക്ഷകര്‍ക്ക് പകര്‍ന്നുകൊടുക്കാന്‍ കുറച്ച് ഭയപ്പെട്ടു. ചിത്രത്തിന്റെ അത്രയും നേരത്തെ ചടുലത ആ ഒറ്റക്കാര്യം കൊണ്ട് നഷ്ടപ്പെടുമോ എന്നൊരു തോന്നല്‍ പ്രേക്ഷകരില്‍ ഉണ്ടാക്കുന്നുവെന്നത് കുറച്ചു പ്രശ്‌നം തന്നെയാണ്. പിന്നെ ആവശ്യമില്ലാത്ത മേഘ്‌നാ രാജിന്റെ വേഷവും. ഇങ്ങനെ ഒന്നു രണ്ടു പ്രശ്‌നങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ 2013 ലെ ഒരു ഹിറ്റു ചിത്രമായി റെഡ് വൈന്‍ മാറുമെന്നതില്‍ സംശയം വേണ്ട.

വളരെക്കാലത്തിനു ശേഷം ആസിഫലി ‘അഭിനയിച്ചിരി’ക്കുന്നു. കിളിപോയിക്കഴിഞ്ഞ് ആ നടന്റെ ഭാവിതന്നെ തുലാസില്‍ നില്‍ക്കുന്ന സമയത്താണ് ഈ ചിത്രം വന്നിരിക്കുന്നത്. ആസിഫ് കൊള്ളാം എന്ന അഭിപ്രായം പ്രേക്ഷകരുടെ ഭാഗത്തുനിന്നുണ്ടാകുന്നത് ആ നടനെ സംബന്ധിച്ച് വലിയകാര്യം തന്നെയാണ്.