നോക്കിയ ലൂമിയ 520 ഇന്ത്യന്‍ വിപണിയില്‍

single-img
21 March 2013

പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ നോക്കിയ, പുതിയ സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യന്‍ വിപണിയിലവതരിപ്പിച്ചു. വിന്‍ഡോസ് 8 ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ലൂമിയ 520, ലൂമിയ 720 മോഡലുകളാണ് വിപണി കീഴടക്കാന്‍ എത്തുന്നത്. ചെറിയ ബജറ്റിലൊതുങ്ങുന്ന മികച്ച സ്മാര്‍ട്ട ഫോണുകളുടെ ശ്രേണിയിലാണ് പുതിയ ഫോണുകളെ നോക്കിയ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നോക്കിയ ലൂമിയ 520 സ്വന്തമാക്കുന്നതിനു 10,500 രൂപയാണ് വേണ്ടി വരുന്നത്. എന്നാല്‍ ലൂമിയ 720 യുടെ രൂപയിലുള്ള വില വിവരം കമ്പനി പരസ്യപ്പെടുത്തിയിട്ടില്ല. ടാക്‌സ് ഉള്‍പ്പെടെ 249 യൂറോ ആണ് ലൂമിയ 720 യ്ക്ക് വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

കുറഞ്ഞ വിലയില്‍ കിട്ടുന്ന ഏറ്റവും മികച്ച വിന്‍ഡോസ് 8 സ്മാര്‍ട്ട് ഫോണ്‍ ആയ ലൂമിയ 520 യ്ക്ക് നാല് ഇഞ്ച് സൂപ്പര്‍ സെന്‍സിറ്റീവ് ഐപിഎസ് ഡിസ്‌പ്ലെ ആണ് ഉള്ളത്. അഞ്ച് മെഗാപിക്‌സല്‍ ക്യാമറയും ഈ ഫോണിലുണ്ട്. 1 GHz ഡ്യൂല്‍ കോര്‍ പ്രോസസര്‍ ഉള്ള ഫോണില്‍ 512 MB റാം സ്‌പെയ്‌സും 8GB ഇന്റേണല്‍ മെമ്മറിയും ലഭിക്കും( 64GB വരെ വികസിപ്പിക്കാന്‍ കഴിയും) . മൈക്രോ സിം സപ്പോര്‍ട്ടിങ്ങും ലഭിക്കും. 1430 mAh ബാറ്ററി ലൈഫ് ഉറപ്പു നല്‍കുന്ന ലൂമിയ 520 അഞ്ചു നിറങ്ങളിലാണ് വിപണിയില്‍ ലഭ്യമാകുന്നത്.