പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു

single-img
21 March 2013

Niyamasabhaകഴിഞ്ഞ ദിവസം കണ്ണൂര്‍ സര്‍വകലാശാലയില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരെ പോലീസ് മര്‍ദിച്ച സംഭവം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷത്തു നിന്നും ഇ.പി.ജയരാജനാണ് വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയത്. എന്നാല്‍ സ്പീക്കര്‍ അവതരണാനുമതി നിഷേധിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം അംഗങ്ങള്‍ സഭ ബഹിഷ്‌കരിച്ചു.