സംസ്ഥാനത്തു 12 പുതിയ താലൂക്കുകള്‍കൂടി രൂപവത്കരിക്കും

single-img
21 March 2013

kerala-mapസംസ്ഥാനത്തു 12 പുതിയ താലൂക്കുകള്‍കൂടി രൂപവത്കരിക്കുമെന്നു ധനമന്ത്രി കെ.എം. മാണി. മഞ്ചേശ്വരം, വെള്ളരിക്കുണ്ട്, ഇരിട്ടി, താമരശേരി, കൊണേ്ടാട്ടി, പട്ടാമ്പി, കോന്നി, ചാലക്കുടി, ഇടുക്കി, പത്തനാപുരം, വര്‍ക്കല, കാട്ടാക്കട താലൂക്കുകളാണു പുതുതായി രൂപീകരിക്കുന്നത്. ബജറ്റിന്റെ മറുപടി പ്രസംഗത്തിലാണു പുതിയ താലൂക്കുകള്‍ രൂപവത്കരിക്കുന്ന കാര്യം മന്ത്രി കെ.എം. മാണി പ്രഖ്യാപിച്ചത്. പുതിയ താലൂക്കുകളുടെ രൂപവത്കരണത്തിനായി 33 കോടി രൂപ അനുവദിച്ചു. പന്ത്രണ്ടു താലൂക്കുകള്‍കൂടി ആരംഭിക്കുന്നതോടെ സംസ്ഥാനത്തെ താലൂക്കുകളുടെ എണ്ണം 75 ആയി ഉയരും.