മലയാളത്തിന്റെ ക്ലാസിക്കല്‍ പദവി കേന്ദ്ര കാബിനറ്റിന്റെ പരിഗണനയില്‍; മന്ത്രി കെ.സി. ജോസഫ്

single-img
21 March 2013

K.C. Joseph - 2മലയാള ഭാഷയ്ക്ക് ക്ലാസിക്കല്‍ പദവി നല്‍കാനുള്ള ഫയല്‍ കേന്ദ്ര കാബിനറ്റിന്റെ പരിഗണനയിലാണെന്ന് മന്ത്രി കെ.സി. ജോസഫ്. കേരളത്തിന്റെ ദീര്‍ഘനാളത്തെ ആവശ്യം കേന്ദ്രമന്ത്രി സഭ അനുഭാവപൂര്‍വം പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കേരള എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ പുതുതായി ആരംഭിച്ച ഗ്രന്ഥശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.