വിവാദങ്ങള്‍ക്ക് വിരാമം; നാവികര്‍ തിരികെവരും

single-img
21 March 2013

Salvatore Girone, Massimiliano Latorreകടല്‍ക്കൊലകേസിലെ പ്രതികളായ നാവികരുടെ വിഷയത്തില്‍ ഇറ്റലി സ്വന്തം നിലപാട് മാറ്റി. കടല്‍ക്കൊലക്കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരെ വിചാരണയ്ക്കായി തിരിച്ചെത്തിക്കുമെന്ന് ഇറ്റലി അറിയിച്ചു. ഇക്കാര്യം ഇന്ത്യയെ അറിയിച്ചതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. കടല്‍ക്കൊലക്കേസ് വിചാരണ നേരിടാനാണ് നാവികരെ തിരിച്ചെത്തിക്കുന്നത്. നാവികരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് ഇന്ത്യ ഉറപ്പു നല്‍കിയെന്നും ഇറ്റലി അറിയിച്ചു. വധശിക്ഷ വിധിക്കില്ലെന്ന ഉറപ്പു ലഭിച്ചതിനു ശേഷമാകും നാവികരുടെ മടങ്ങിവരവ്. നാവികരെ തിരിച്ചെത്തിക്കാനുള്ള സുപ്രീം കോടതി കാലാവധി വെള്ളിയാഴ്ച അവസാനിക്കവേയാണ് ഇറ്റലിയുടെ നിലപാട് മാറ്റം. വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് ഇറ്റാലിയന്‍ അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.