പുതിയ ദൗത്യവുമായി ബൂട്ടിയ

single-img
21 March 2013

ഇന്ത്യന്‍ ഫുട്ബാള്‍ ടീമിന്റെ എക്കാലത്തെയും മികച്ച കളിക്കാരനും ക്യാപ്റ്റനുമായിരുന്ന ബെചൂങ് ബൂട്ടിയയ്ക്ക് പുതിയ ദൗത്യം. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാനായാണ് ബൂട്ടിയ എത്തുന്നത്. ഫെഡറേഷന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. മുഹമ്മദ് ഹബീബ് സ്ഥാനമൊഴിയുന്ന സ്ഥാനത്തേയ്ക്കാണ് ബൂട്ടിയ എത്തുന്നത്.

അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് സുബ്രത ദത്തയാണ് ബെചൂങ് ബൂട്ടിയയെ ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് നിര്‍ദ്ദേശിച്ചത്.
2011 ലാണ് ബെചൂങ് ബൂട്ടിയ ഫുട്‌ബോളില്‍ നിന്നും വിരമിച്ചത്. സിക്കിംകാരനായ അദേഹം ബംഗാള്‍ ക്ലബ്ബുകളായ ഇസ്റ്റ് ബംഗാളിന്റെയും മോഹന്‍ ബഗാന്റെയും മുന്‍നിര താരമായിരുന്നു.