World

സിറിയന്‍ പ്രതിപക്ഷം പ്രധാനമന്ത്രിയായി ഹിറ്റോയെ തെരഞ്ഞെടുത്തു

syriaപ്രതിപക്ഷ സിറിയന്‍ നാഷണല്‍ കോണ്‍ഗ്രസ് താത്കാലിക പ്രധാനമന്ത്രിയായി ഗസാന്‍ ഹിറ്റോയെ തെരഞ്ഞെടുത്തു. തുര്‍ക്കിയിലെ ഈസ്റ്റാംബൂളില്‍ നടന്ന യോഗമാണ് ഹിറ്റോയെ തെരഞ്ഞെടുത്തത്. ആകെ പോള്‍ ചെയ്ത 50 വോട്ടുകളില്‍ 35 എണ്ണം ഹിറ്റോയ്ക്കു കിട്ടി. പ്രസിഡന്റ് അസാദിനെതിരേ പ്രതിപക്ഷം ആരംഭിച്ച സമരം രണ്ടുവര്‍ഷം പിന്നിട്ടപ്പോള്‍ ഭരണകൂടം വീഴുകയാണെങ്കില്‍ രാജ്യത്ത് അരാജകത്വം ഉണ്ടാവരുതെന്നു കരുതിയാണ് താത്കാലിക പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തത്.