ഹെല്‍മെറ്റില്ലെങ്കില്‍ പെട്രോളടിക്കേണ്ട; പദ്ധതി പരിഗണനയില്‍

single-img
20 March 2013

Petrolഹെല്‍മറ്റ് ധരിച്ചെത്തുന്ന ഇരുചക്ര വാഹനയാത്രക്കാര്‍ക്കു മാത്രം പെട്രോള്‍ വിതരണം ചെയ്യുന്ന പദ്ധതി സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്നു ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പി. ശ്രീരാമകൃഷ്ണന്റെ സബ്മിഷനു മറുപടി പറയുകയായിരുന്നു മന്ത്രി. വാഹന പരിശോധന പാടില്ലെന്ന നിലപാട് സര്‍ക്കാരിനു അംഗീകരിക്കാന്‍ കഴിയില്ല. എന്നാല്‍, ഒളിച്ചിരുന്നുള്ള വാഹന പരിശോധന അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു.