ഭാഷ മാന്യമായിരിക്കണമെന്ന് പി.സി. ജോര്‍ജിനോട് മാണി

single-img
20 March 2013

28VBG_MANI_276816eഅസഭ്യമായ ഭാഷാ പ്രയോഗങ്ങളിലൂടെ വിവാദങ്ങള്‍ വിളിച്ചു വരുത്തുന്ന ചീഫ് വിപ്പും കേരളാ കോണ്‍ഗ്രസ് നേതാവുമായ പി.സി. ജോര്‍ജിന് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണിയുടെ വിമര്‍ശനം. പൊതുപ്രവര്‍ത്തകര്‍ മാന്യമായ ഭാഷയില്‍ സംസാരിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പി.സി. ജോര്‍ജുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയുമ്പോഴാണ് മാണി പൊതുപ്രവര്‍ത്തകരുടെ ഭാഷയെക്കുറിച്ച് പറഞ്ഞത്. ഗണേഷ്‌കുമാറിനെതിരേ ജോര്‍ജിന്റെ പ്രസ്താവന അനുചിതമായിപ്പോയെന്നും ഇത് ഒഴിവാക്കേണ്്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗണേഷ് കുമാര്‍ വിഷയത്തിലും കെ.ആര്‍. ഗൗരിയമ്മയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങളിലും പി.സി. ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ വിവാദമായ പശ്ചാത്തലത്തില്‍ അദ്ദേഹത്തെ മാണി നിയന്ത്രിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്്ടി നിര്‍ദേശിച്ചിരുന്നു.