കെഎസ്ആര്‍ടിസിക്ക് സിവില്‍ സപ്ലൈസ് വഴി ഇന്ധനം നല്‍കാനാകില്ലെന്ന് എണ്ണകമ്പനികള്‍

single-img
20 March 2013

KSRTCഡീസല്‍ വിലവര്‍ധന മൂലം പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസിക്ക് ആശ്വാസം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ കണ്‌ടെത്തിയ പോംവഴിക്കെതിരെ എണ്ണകമ്പനികളുടെ ഗൂഢനീക്കം. സിവില്‍ സപ്ലൈസ് പമ്പുകള്‍ക്കുള്ള ഇന്ധനം കെഎസ്ആര്‍ടിസിയുടെ പമ്പുകളില്‍ എത്തിക്കാനാകില്ലെന്ന് എണ്ണകമ്പനികള്‍ വ്യക്തമാക്കി. ഇക്കാര്യം കമ്പനികള്‍ സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തു. കെഎസ്ആര്‍ടിസി ബസുകള്‍ സിവില്‍ സപ്ലൈസ് പമ്പുകളിലെത്തി ഇന്ധനം നിറയ്ക്കണമെന്നാണ് കമ്പനികളുടെ നിലപാട്. സിവില്‍ സപ്ലൈസ് പമ്പുകളിലേക്ക് വിതരണം ചെയ്യുന്ന നിരക്കില്‍ ഇന്ധനം കെഎസ്ആര്‍ടിസി പമ്പുകളില്‍ എത്തിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. എണ്ണകമ്പനികളുടെ നിലപാടോടെ ഈ തീരുമാനം പ്രായോഗികമാകുന്ന കാര്യം സംശയത്തിലായിരിക്കുകയാണ്.