ഡല്‍ഹിയില്‍ മാറുന്നില്ല; അഭിഭാഷകന്റെ ചേംബറില്‍ കൂട്ടമാനഭംഗം

single-img
20 March 2013

delhi-city-mapsഡല്‍ഹിയില്‍ വീണ്ടും കൂട്ടമാനഭംഗം. ഡല്‍ഹിയില്‍ ഒരു അഭിഭാഷകന്റെ ചേംബറിലാണ് സ്ത്രീയെ ഇവരുടെ അകന്നു കഴിയുന്ന ഭര്‍ത്താവുള്‍പ്പെടെ നാലു പേര്‍ ചേര്‍ന്നു കൂട്ടമാനഭംഗം നടത്തിയത്. വിവാഹമോചനം തേടി നല്കിയ പരാതിയില്‍ നടപടി സ്വീകരിക്കുന്നതിനായി ഭര്‍ത്താവിന്റെ വക്കീല്‍ ഇവരെ കോടതിയിലേക്കു വിളിച്ചുവരുത്തുകയായിരുന്നു. കോടതിയില്‍ നിന്നു ഭര്‍ത്താവും ഭര്‍തൃസഹോദരിയും ചേര്‍ന്നാണ് ഇവരെ അഭിഭാഷകന്റെ ചേംബറിലേക്കു കൂട്ടിക്കൊണ്ടുപോയത്. അവിടെവച്ച് അഭിഭാഷകനും സഹായിയും ഭര്‍ത്താവും അയാളുടെ സഹോദരീഭര്‍ത്താവും ചേര്‍ന്ന് തന്നെ മാനഭംഗം ചെയ്യുകയായിരുന്നുവെന്ന് സ്ത്രീ പോലീസിനു മൊഴി നല്കി. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.