പഞ്ചാബ് അതിര്‍ത്തിയില്‍ പാക് നുഴഞ്ഞുകയറ്റക്കാരന്‍ വെടിയേറ്റു മരിച്ചു

single-img
20 March 2013

bbc-india-pak-border-near-jammuപഞ്ചാബില്‍ തരണ്‍തരണ്‍ ജില്ലയിലെ ഖേം കരണ്‍ സെക്ടറില്‍ പാക്കിസ്ഥാനി നുഴഞ്ഞുകയറ്റക്കാരന്‍ അതിര്‍ത്തി രക്ഷാസേനയുടെ വെടിയേറ്റു മരിച്ചു. ഇയാളില്‍ നിന്ന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 50 കോടി രൂപ മതിക്കുന്ന 10 കിലോ ഹെറോയിന്‍ കണെ്ടടുത്തു. കഴിഞ്ഞ രാത്രിയില്‍ പാക്കിസ്ഥാനി നുഴഞ്ഞുകയറ്റക്കാരുമായുണ്ടായ ഏറ്റുമുട്ടലിനെത്തുടര്‍ന്നു നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണെ്ടടുത്തത്. മൃതദേഹത്തോടൊപ്പം 10 കിലോ ഹെറോയിനും പാക്കിസ്ഥാനില്‍ നിന്നുള്ള സിം കാര്‍ഡിട്ട ഒരു മൊബൈല്‍ ഫോണും ഒരു ജര്‍മന്‍ നിര്‍മിത ഓട്ടോമാറ്റിക് പിസ്റ്റളും കണെ്ടടുത്തതായി ഒരു ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.