പി.സി.ജോര്‍ജിനെ മാറ്റാന്‍ ജെഎസ്എസ് കത്തു നല്‍കി

single-img
19 March 2013

ചീഫ് വിപ്പ് സ്ഥാനത്തു നിന്നും പി.സി.ജോര്‍ജിനെ മാറ്റണമെന്നാവശ്യപ്പെട്ട് യുഡിഎഫ് നേതൃത്വത്തിനു ജെഎസ്എസ് കത്തു നല്‍കി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, മന്ത്രി കെ.എം. മാണി എന്നിവര്‍ക്കാണ് ജെഎസ്എസ് സംസ്ഥാന സെക്രട്ടറി അഡ്വ. സത്യജിത്ത് കത്തു നല്‍കിയത്. ജോര്‍ജിനെ മാറ്റണമെന്നാവശ്യപ്പെട്ട് കത്തു നല്‍കാന്‍ ജെഎസ്എസ് സംസ്ഥാന സമിതി യോഗം കഴിഞ്ഞ ദിവസമാണ് തീരുമാനമെടുത്തത്. പാര്‍ട്ടി നേതാവ് കെ. ആര്‍. ഗൗരിയമ്മയെ അധിക്ഷേപിച്ചു കൊണ്ട് പി.സി. ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങളെത്തുടര്‍ന്നാണ് നടപടി.