ഇറ്റാലിയന്‍ നാവികരെ കേന്ദ്രസര്‍ക്കാര്‍ തിരികെ കൊണ്ടുവരും: മുഖ്യമന്ത്രി

single-img
19 March 2013

M_Id_279187_Oommen_Chandyമത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്നതിന്റെ പേരില്‍ വിചാരണ നേരിടേണ്ട ഇറ്റാലിയന്‍ നാവികരെ തിരികെ എത്തിക്കണമെന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ദൃഢനിശ്ചയത്തിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പത്തനംതിട്ടയില്‍ ജില്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നയതന്ത്ര പരിരക്ഷയുടെ പിന്‍ബലത്തില്‍ നാവികര്‍ രക്ഷപെടുമെന്ന ധാരണയാണ് ഇറ്റലിയ്ക്കുണ്ടായിരുന്നത്. എന്നാല്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ നടത്തിയ പ്രഖ്യാപനത്തോടെ രാജ്യത്തിന്റെ ഉറച്ച തീരുമാനം പ്രഖ്യാപിക്കപ്പെടുകയായിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.