ഗണേഷിനെതിരെ പരാതിയില്ലെന്ന് യാമിനി

single-img
19 March 2013

മന്ത്രി കെ.ബി.ഗണേഷ് കുമാറിനെതിരെ പരാതി നല്‍കിയിട്ടില്ലെന്ന് ഭാര്യ യാമിനി തങ്കച്ചിയുടെ കത്ത് നിയമസഭയില്‍. മുഖ്യമന്ത്രിയാണ് കത്ത് സഭയില്‍ വായിച്ചത്. യാമിനി ഗണേഷ് കുമാറിനെതിരെ മുഖ്യമന്ത്രിയ്ക്ക നല്കിയ പരാതി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം അടിയന്തര പ്രമേയത്തിനുനോട്ടീസ് നല്‍കിയതിനു മറുപടിയായാണ് മുഖ്യമന്ത്രി കത്ത് സഭയില്‍ വച്ചത്. ഗണേഷ് കുമാര്‍ – യാമിനി പ്രശ്‌നം കുടുംബകാര്യമാണെന്നും അത്തരം കാര്യങ്ങള്‍ നിയമസഭയിലല്‍ ഉന്നയിക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ പരാതി ഉന്നയിച്ച് യാമിനി ആദ്യം നല്കിയ കത്ത് മുഖ്യമന്ത്രി മുക്കിയതാണെന്നാരോപിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.