മഹാരാഷ്ട്രയില്‍ ബസ് പുഴയിലേയ്ക്ക് മറിഞ്ഞ് 37 പേര്‍ മരിച്ചു

single-img
19 March 2013

മഹാരാഷ്ട്രയില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് പുഴയിലേയ്ക്ക് മറിഞ്ഞ് 37 പേര്‍ മരിച്ചു. 14 പേര്‍ക്ക് പരുക്കേറ്റു. പുലര്‍ച്ചെ നാലു മണിയ്ക്കാണ് ജഗ്ബുധി നദിയിലേയ്ക്ക ബസ് മറിഞ്ഞത്. മുംബൈയില്‍ നിന്നും 350 കിലോമീറ്റര്‍ അകലെ രത്‌നഗിരി ജില്ലയിലാണ് അപകടമുണ്ടായത്. ഗോവയില്‍ നിന്നും മുംബൈയിലേയ്ക്ക് അറുപതോളം യാത്രക്കാരുമായി വരുകയായിരുന്ന ലക്ഷ്വറി ബസ് ആണ് അപകടത്തില്‍ പെട്ടത്. അമിതവേഗത്തെത്തുടര്‍ന്ന് ബസിന്റെ നിയന്ത്രണം തെറ്റിയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവര്‍ സംഭവ സമയത്ത് മദ്യപിച്ചിരുന്നോ എന്ന കാര്യം പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. നിരവധി വിദേശികളും ബസില്‍ ഉണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട എങ്കിലും ഒരു റഷ്യന്‍ വനിതയെ നിസാര പരുക്കുകളോടെ രക്ഷിച്ചതായി എന്നേ സ്ഥിരീകരണം വന്നിട്ടുള്ളു. മരണ സംഖ്യ ഉയരാന്‍ സാധ്യത ഉള്ളതായി പോലീസ് അറിയിച്ചു.