പി.സി.ജോര്‍ജിനെതിരെ ചെരുപ്പോങ്ങിയ സുനില്‍ കുമാറിനെതിരെ പരാതി

single-img
18 March 2013

ചീഫ് വിപ്പ് പി.സി.ജോര്‍ജിനെതിരെ നിയമസഭയില്‍ ചെരുപ്പോങ്ങിയ സിപിഐയുടെ വി.എസ്.സുനില്‍ കുമാര്‍ എംഎല്‍എയ്‌ക്കെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കി. കോണ്‍ഗ്രസിലെ ജോസഫ് വാഴയ്ക്കന്‍ ആണ് സുനില്‍ കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നല്കിയത്. നിയമസഭാ ചട്ടങ്ങളുടെ ലംഘനമാണ് ചെരുപ്പോങ്ങിയതിലൂടെ സുനില്‍ കുമാര്‍ നടത്തിയതെന്ന് പരാതിയില്‍ പറയുന്നു.

മുന്‍കാല നേതാക്കന്‍മാര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ പി.സി. ജോര്‍ജിനെതിരെ നടപടിയാവശ്യപ്പെട്ട് സിപിഐയുടെ സി.ദിവാകരനും സ്പീക്കര്‍ക്ക് പരാതി നല്കിയിട്ടുണ്ട്. രണ്ടു പരാതിയും സ്പീക്കര്‍ ഇന്ന് പരിഗണിയ്ക്കും.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് നിയമസഭ പി.സി.ജോര്‍ജിനെതിരായ പ്രതിഷേധങ്ങള്‍ കൊണ്ട് പ്രക്ഷുബ്ധമായത്. ജോര്‍ജിനെതിരെ പ്ലക്കാര്‍ഡുകളുയര്‍ത്തിയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ഇതിനിടയിലാണ് സുനില്‍ കുമാര്‍ എംഎല്‍എ ജോര്‍ജിനെതിരെ ചെരുപ്പുയര്‍ത്തിക്കാട്ടിയത്.