പി.സി.ജോര്‍ജിനെതിരായ പരാതി പ്രിവിലേജ് കമ്മിറ്റി പരിഗണിക്കും

single-img
18 March 2013

നേതാക്കളെ മോശം പരാമര്‍ശങ്ങളിലൂടെ അപമാനിച്ച ചീഫ് വിപ്പ് പി.സി.ജോര്‍ജിനെതിരെ പ്രതിപക്ഷം നല്‍തകിയ പരാതി നിയമസഭയുടെ പ്രിവിലേജ് ആന്റ് എത്തിക്‌സ് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടു. ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ അതിരു കടക്കുന്നുന്നതാണെന്ന് പരാതി പരിഗണിയ്ക്കവെ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ വിമര്‍ശിച്ചു. എന്നാല്‍ സ്പീക്കറുടെ നടപടിയില്‍ പ്രതിപക്ഷം തൃപ്തരായില്ല. തുടര്‍ച്ചയായി അതിരുവിട്ട പരാമര്‍ശങ്ങള്‍ നടത്തുന്ന പി.സി.ജോര്‍ജിനെതിരെ എത്രയും പെട്ടെന്ന് നടപടി വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് പി.സി.ജോര്‍ജിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കിയത്.

അതേസമയം, പി.സി.ജോര്‍ജിനു നേരെ നിയമസഭയില്‍ ചെരുപ്പോങ്ങിയ സിപിഐ എംഎല്‍എ വി.എസ്.സുനില്‍ കുമാറിനെ സ്പീക്കര്‍ താക്കീതു ചെയ്തു. സുനില്‍ കുമാറിന്റെ ഭാഗത്തുനിന്നുമുണ്ടായത് ഗുരുതരമിായ അച്ചടക്ക ലംഘനമാണെന്നും തുടര്‍ന്നും ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിച്ചാല്‍ നടപടിയെടുക്കുമെന്നും സ്പീക്കര്‍ പറഞ്ഞു.
വി.എസ്.സുനില്‍ കുമാറിനെതിരെ കോണ്‍ഗ്രസ് എംഎല്‍എ ജോസഫ് വാഴക്കനാണ് പരാതി നല്‍കിയത്.