ശ്രീനഗറില്‍ കര്‍ഫ്യൂ തുടരുന്നു

single-img
16 March 2013

map_srinagarകഴിഞ്ഞ ബുധനാഴ്ച സിആര്‍പിഎഫ് വെടിവയ്പില്‍ യുവാവു മരിച്ചതിനെത്തുടര്‍ന്നു ശ്രീനഗര്‍ ജില്ലയില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ ഇന്നലെയും തുടര്‍ന്നു. നിരോധനാജ്ഞ ലംഘിക്കാനുള്ള ശ്രമം നടക്കുന്നില്ലെന്നു ഉറപ്പുവരുത്തുന്നതിനു നഗരത്തിലെമ്പാടും പോലീസിനെയും പാരമിലിട്ടറി ഫോഴ്‌സിനെയും നിയോഗിച്ചിട്ടുണെ്ടന്നു പോലീസ് പറഞ്ഞു. സൂനിമാര്‍ പ്രദേശത്തു ഒരുകൂട്ടം ആളുകള്‍ കല്ലെറിഞ്ഞതിനെത്തുടര്‍ന്നു സിആര്‍പിഎഫ് നടത്തിയ വെടിവെയ്പിലാണു യുവാവു മരിച്ചത്. ബെമിന ഭീകരാക്രമണത്തില്‍ പരിക്കേറ്റവരെ പ്രവേശിപ്പിച്ച എസ്‌കെഐഎംഎസ് ആശുപത്രിയിലേക്കു പോയ സിആര്‍പിഎഫിന്റെ വാഹനമാണ് ആക്രമിക്കപ്പെട്ടത്. ഭീകരാക്രമണത്തില്‍ പരിക്കേറ്റവര്‍ക്കു രക്തം ദാനം ചെയ്യാന്‍ പോയതാണ് ഇവര്‍. ഇവരുടെ ക്യാമ്പിനു നേര്‍ക്കുണ്ടായ ചാവേര്‍ ആക്രമണത്തില്‍ അഞ്ചു സിആര്‍പിഎഫ് ജവാന്മാരും രണ്ടു ഭീകരരും കൊല്ലപ്പെട്ടിരുന്നു.