സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ : സൈന സെമിയില്‍

single-img
16 March 2013

ബേസല്‍ : ഹാട്രിക് കീരീടം ലക്ഷ്യമിടുന്ന ഇന്ത്യയുടെ സൈന നേവാള്‍ സ്വിസ് ഓപ്പണ്‍ ഗ്രാന്‍ഡ് പ്രീയില്‍ സെമിയിലെത്തി. ചൈനീസ് താരം സൂ യിങ് തായ്‌യെ നേരിട്ടുള്ള സെറ്റുകളില്‍ തകര്‍ത്താണ് സൈന മുന്നേറിയത്. സ്‌കോര്‍: 21-11, 21-12. ടൂര്‍ണ്ണമെന്റില്‍ ടോപ്പ് സീഡായ സൈന മത്സരത്തിലൂടനീളം മികച്ച പ്രകടനമാണ് നടത്തിയത്. ഒരു ഘട്ടത്തിലും എതിരാളിയെ മുന്നേറാന്‍ ലോക രണ്ടാം നമ്പറുകാരിയായ സൈന അനുവദിച്ചില്ല. ലോക പത്താം നമ്പര്‍ താരമായ സൂ യിങ് തായുമായി ഇതുവരെ നടന്ന ഏഴു മത്സരങ്ങളില്‍ അഞ്ചാമത്തെ ജയമാണ് സൈന സ്വന്തമാക്കിയത്.

സെമിയില്‍ ലോക ഏഴാം നമ്പര്‍ താരം ചൈനയുടെ ഷിസ്യാന്‍ വാങ് ആണ് സൈനയുടെ എതിരാളി. ഷിസ്യാനെതിരെ മികച്ച വിജയങ്ങളുടെ ചരിത്രമുള്ള സൈനയ്ക്ക് അനായാസം മത്സരം കൈപ്പിടിയിലാക്കാന്‍ കഴിയുമെന്നാണ് കരുതപ്പെടുന്നത്.