രാജിവയ്ക്കാം; മുഖ്യമന്ത്രിയല്ല, മാണി പറയണം: പി.സി. ജോര്‍ജ്

single-img
16 March 2013

pc-georgeതന്നെ ശാസിക്കുവാനും രാജിവയ്ക്കാന്‍ പറയുവാനും മുഖ്യമന്ത്രിക്കല്ല കെ.എം.മാണിക്കാണ് അധികാരമെന്ന് പി.സി. ജോര്‍ജ്. പാര്‍ട്ടി ചെയര്‍മാന്‍ ആവശ്യപ്പെട്ടാല്‍ ചീഫ് വിപ്പ് സ്ഥാനം രാജിവെയ്ക്കുമെന്നു പി.സി. ജോര്‍ജ്. കെ.എം. മാണി എന്താവശ്യപ്പെട്ടാലും അനുസരിക്കുക പാര്‍ട്ടി അച്ചടക്കത്തിന്റെ ഭാഗമാണ്. കോട്ടയത്തു മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസത്തെ പ്രതികരണത്തിനു വിശദീകരണം തേടി കോട്ടയം ഗസ്റ്റ് ഹൗസിലെത്തിയ റിപ്പോര്‍ട്ടര്‍ ചാനലുമായി സംസാരിക്കാന്‍ താത്പര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. മറ്റു ചാനലുകളോട് അദ്ദേഹം സംസാരിക്കുകയും ചെയ്തു.