മുകേഷ് അംബാനി ബാങ്ക് ഓഫ് അമേരിക്ക ഡയറക്ടര്‍ ബോര്‍ഡ് വിടുന്നു

single-img
16 March 2013

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ബാങ്ക് ഓഫ് അമേരിക്കയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും വിരമിക്കുന്നു. 2011 മാര്‍ച്ചിലാണ് അമേരിക്കയിലെ രണ്ടാം നമ്പര്‍ ബാങ്കായ ബാങ്ക് ഓഫ് അമേരിക്കയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ മുകേഷ് അംബാനി അംഗമായത്. മെയ് മാസത്തില്‍ നടക്കുന്ന ഷെയര്‍ഹോള്‍ഡര്‍മാരുടെ സമ്മേളനത്തില്‍ വച്ചാകും അംബാനി സ്ഥാനമൊഴിയുന്നത്. തുടര്‍ന്ന് ബാങ്കിന്റെ 13 അംഗ ഉപദേശക സമിതിയില്‍ അദേഹം സ്ഥാനമേല്‍ക്കും. യുഎസ് ബാങ്കിന്റെ സുപ്രധാന സ്ഥാനത്തിലെത്തിയതോടെ ബാങ്കിനെ അമേരിക്കക്കാര്‍ക്കിടയില്‍ മാത്രമല്ല മറ്റു രാജ്യക്കാര്‍ക്കിടയിലും വളര്‍ത്തിയെടുക്കാന്‍ അംബാനിയ്ക്കു കഴിഞ്ഞിട്ടുണ്ട്. ബാങ്ക് ഓഫ് അമേരിക്കയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ സാധാരണ വിരമിക്കുന്ന പ്രായം 72 ആണ്.