കാഷ്മീരില്‍ സൈന്യത്തിനുള്ള പ്രത്യേക അധികാരം പിന്‍വലിക്കാന്‍ സമയമായില്ല: കരസേനാ മേധാവി

single-img
16 March 2013

bikram-singh-ജമ്മു കാഷ്മീരില്‍ സൈന്യത്തിനുള്ള പ്രത്യേക അധികാരം പിന്‍വലിക്കാന്‍ ഉചിതമായ സമയം ഇതല്ലെന്നു കരസേനാ മേധാവി ജനറല്‍ ബിക്രം സിംഗ്. ജമ്മു കാഷ്മീരില്‍ സൈന്യത്തിനുള്ള പ്രത്യേക അധികാരം (എഎഫ്എസ്പിഎ) പിന്‍വലിക്കണമെന്നു മുഖ്യമന്ത്രി ഫറുഖ് അബ്ദുള്ളയുള്‍പ്പെടെ ആവശ്യപ്പെട്ട സാഹചര്യത്തിലാണു വിശദീകരണം. ഇക്കാര്യത്തില്‍ ശിപാര്‍ശ നല്‍കാന്‍ മാത്രമേ തങ്ങള്‍ക്കു കഴിയൂവെന്ന് കരസേനാ മേധാവി പറഞ്ഞു. നിയമം പിന്‍വലിക്കുന്നതിനെക്കുറിച്ചു ചോദിച്ചാല്‍ ഇപ്പോള്‍ യോജിച്ച സമയമല്ലെന്നു മാത്രമേ പറയാനാവൂ. ദേശീയതാത്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യത്തിന് ഇത്തരം അധികാരങ്ങള്‍ നല്കിയിരിക്കുന്നത്. അതിനെ രാഷ്ട്രീയവത്കരിക്കേണ്ടതില്ല. അതിര്‍ത്തിക്കപ്പുറത്തുനിന്നു ഭീകരര്‍ക്കു സഹായം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.