നിയമസഭയില്‍ പിസിജോര്‍ജിനെതിരേ പ്രതിപക്ഷ ബഹളം

single-img
15 March 2013

pc-georgeനിയമസഭയില്‍ പി.സി ജോര്‍ജിനെതിരേ പ്രതിപക്ഷ ബഹളം. ഇന്നലെ പി.സി ജോര്‍ജ് നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരേ പ്ലക്കാര്‍ഡുകളുമായിട്ടാണ് പ്രതിപക്ഷം നിയമസഭയിലെത്തിയത്. രാവിലെ ധനമന്ത്രി കെ.എം മാണിയെ ബജറ്റ് അവതരണത്തിനായി സ്പീക്കര്‍ ക്ഷണിച്ച ഉടന്‍ പ്രതിപക്ഷം ഇക്കാര്യത്തില്‍ ബഹളമുണ്ടാക്കുകയായിരുന്നു. ആദ്യം അസാധാരണ നടപടിയാണിതെന്ന് വ്യക്തമാക്കിയ സ്പീക്കര്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് സംസാരിക്കാന്‍ പിന്നീട് അവസരം നല്‍കി. പി.സി ജോര്‍ജിനെ നിയന്ത്രിക്കുന്നതില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയും മുഖ്യമന്ത്രിയും പരാജയപ്പെട്ടിരിക്കുകയാണെന്നും അതുകൊണ്ട് സ്പീക്കര്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു. തുടര്‍ന്ന് മറുപടി പറയാന്‍ മുഖ്യമന്ത്രിയെ സ്പീക്കര്‍ ക്ഷണിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് ഇന്നലെ തന്നെ വ്യക്തമാക്കിയിട്ടുണ്‌ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. തുടര്‍ന്ന് പി.സി ജോര്‍ജിനും വിശദീകരണം നല്‍കാന്‍ സ്പീക്കര്‍ അവസരം നല്‍കി. ആരും പേടിപ്പിക്കാന്‍ നോക്കേണ്‌ടെന്നായിരുന്നു പി.സി ജോര്‍ജിന്റെ പ്രതികരണം.