ഇറ്റാലിയന്‍ സ്ഥാനപതിയെ രാജ്യം വിടാന്‍ അനുവദിക്കില്ല: സല്‍മാന്‍ ഖുര്‍ഷിദ്

single-img
15 March 2013

Salman-Khurshid_2സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇറ്റാലിയന്‍ സ്ഥാനപതിയെ രാജ്യം വിടാന്‍ അനുവദിക്കില്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്. ഇതിന് വേണ്ട മുന്‍കരുതലുകള്‍ എടുക്കാന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നാവികരെ തിരിച്ചെത്തിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വിഷയം ചര്‍ച്ച ചെയ്യാന്‍ സല്‍മാന്‍ ഖുര്‍ഷിദ് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച.