ചീഫ് ജസ്റ്റീസ് ഖില്‍രാജ് റഗ്മി നേപ്പാളിലെ പുതിയ പ്രധാനമന്ത്രി

single-img
15 March 2013

M_Id_366103_Nepal_PMനേപ്പാളിലെ രാഷ്ട്രീയ പ്രതിസന്ധിക്കു താത്കാലിക പരിഹാരം. ചീഫ് ജസ്റ്റീസ് ഖില്‍രാജ് റഗ്മി പ്രധാനമന്ത്രിയായി ഇന്നലെ ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ചു. യുസിപിഎന്‍-മാവോയിസ്റ്റ്, നേപ്പാളി കോണ്‍ഗ്രസ്, സിപിഎന്‍-യുഎംഎല്‍, മധേസി മുന്നണി എന്നീ പ്രമുഖ കക്ഷികളുടെ സര്‍ക്കാരിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്്. ഭരണഘടനാ പ്രതിസന്ധി മറികടക്കാന്‍ ജൂണ്‍21നകം തെരഞ്ഞെടുപ്പു നടത്തും. ഏതെങ്കിലും കാരണവശാല്‍ ഇതിനു കഴിഞ്ഞില്ലെങ്കില്‍ നവംബറിനകം തെരഞ്ഞെടുപ്പു നടത്തുന്നതാണ്.