തെരഞ്ഞെടുപ്പിനു മുമ്പു മൂന്നാംമുന്നണി രൂപവത്കരിക്കില്ല: കാരാട്ട്

single-img
15 March 2013

prakash karatലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പു മൂന്നാംമുന്നണി രൂപവത്കരിക്കില്ലെന്നു സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. കോണ്‍ഗ്രസിനു ബദലായി ബിജെപിയെ അംഗീകരിക്കാന്‍ കഴിയില്ലെന്നും ജനങ്ങള്‍ക്കു തെരഞ്ഞെടുക്കാന്‍ മൂന്നാമതൊരു വഴി അനിവാര്യമാണെന്നും കാരാട്ട് പറഞ്ഞു. ഇതിനായി സമാനചിന്തഗതിയുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ ഒന്നിക്കണമെന്നും സിപിഎം ജനറല്‍ സെക്രട്ടറി നിര്‍ദേശിച്ചു. സമാനനിലപാടുകള്‍ പിന്തുടരുന്ന രാഷ്ട്രീയകക്ഷികളുടെ കൂട്ടായ്മയാണു ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം സംഘടിപ്പിക്കുന്ന സംഘര്‍ഷ് സന്ദേശ്‌യാത്രയില്‍ പങ്കെടുക്കാന്‍ കാണ്‍പൂരിലെത്തിയതായിരുന്നു കാരാട്ട്.