ശ്രീലങ്കന്‍ പ്രശ്‌നത്തില്‍ പിന്തുണ പിന്‍വലിക്കുമെന്ന് ഡിഎംകെ

single-img
15 March 2013

KARUNA_648447e (1)ശ്രീലങ്കന്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരും ഡി.എം.കെയും തമ്മില്‍ തെറ്റുന്നു. ഐക്യരാഷ്ട്രസഭയില്‍ ശ്രീലങ്കയ്‌ക്കെതിരേ അമേരിക്ക കൊണ്ടുവരുന്ന പ്രമേയത്തെ ഇന്ത്യ അനുകൂലിക്കണമെന്നാണ് ഡിഎംകെയുടെ ആവശ്യം. അല്ലാത്തപക്ഷം സര്‍ക്കാരിന് നല്‍കിവരുന്ന പിന്തുണ പിന്‍വലിക്കുന്ന കാര്യം പാര്‍ട്ടി ആലോചിക്കുമെന്നാണ് മുന്നറിയിപ്പ്. എല്‍ടിടിഇ പോരാളികള്‍ക്കെതിരേ രാജപക്‌സെ സര്‍ക്കാര്‍ നടത്തിയ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേയാണ് അമേരിക്ക പ്രമേയം അവതരിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.