പുറത്തുനിന്നല്ല, സര്‍ക്കാരിന് വെല്ലുവിളി മുന്നണിയില്‍ നിന്നു തന്നെ: ചെന്നിത്തല

single-img
15 March 2013

RAMESHയുഡിഎഫ് സര്‍ക്കാരിന് വെല്ലുവിളി എല്‍ഡിഎഫില്‍ നിന്നല്ല മുന്നണിക്കുള്ളില്‍ നിന്നു തന്നെയാണെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. യുഡിഎഫിലെ ചില ഘടകകക്ഷി നേതാക്കളാണ് സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാക്കുന്നത്. ഇത്തരക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ വിവാദമായ പ്രസ്താനവകളിലൂടെ വിവാദ നായകനായ പി.സി. ജോര്‍ജിനെ പരോക്ഷമായി പരാമര്‍ശിക്കുകയായിരുന്നു അദ്ദേഹം.