അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ്: നാല് പേര്‍ മരിച്ചു

single-img
14 March 2013

america-flagഅമേരിക്കയില്‍ ന്യൂയോര്‍ക്കില്‍ രണ്ടിടത്ത് അജ്ഞാതന്‍ നടത്തിയ വെടിവയ്പ്പില്‍ നാല് പേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഹെര്‍ക്കിമര്‍ ഗ്രാമത്തിലെ മെക്കാനിക് ഷോപ്പില്‍ രണ്ടുപേരും മോഹാക്ക് ഗ്രാമത്തിലെ ബാര്‍ബര്‍ ഷോപ്പില്‍ രണ്ടു പേരുമാണ് വെടിയേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കര്‍ട്ട് മേഴ്‌സ് എന്ന അറുപത്തിനാലുകാരനെ പോലീസ് തെരയുന്നുണ്ട്. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. തോക്കുമായി ബാര്‍ബര്‍ ഷോപ്പിലെത്തിയ അക്രമി കടയിലുള്ളവര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. മോണ്ട്‌ഗോമറി (68), മൈക്കിള്‍ റാന്‍സര്‍ (57) എന്നിവരാണ് ഇവിടെ മരിച്ചത്. കടയുടമയ്ക്കും മറ്റൊരാള്‍ക്കും ഗുരുതരമായി പരിക്കേറ്റു. തുടര്‍ന്ന് ഹെര്‍ക്കിമര്‍ ഗ്രാമത്തിലെ മെക്കാനിക് ഷോപ്പിലേക്ക് പോയ അക്രമി അവിടെയും രണ്ടു പേരെ വധിച്ചു. കടയിലെ ജീവനക്കാരനായ തോമസ് സ്റ്റെഫകും മൈക്കിള്‍ റെന്‍സ്വ എന്നൊരാളുമാണ് മരിച്ചത്.