തെറിയഭിഷേകവുമായി പി.സി. ജോര്‍ജ്

single-img
14 March 2013

ചീഫ് വിപ്പ് പി.സി.ജോര്‍ജ് ആര്‍.ബാലകൃഷ്ണ പിള്ളയെയും ഗണേഷ് കുമാറിനെയും കെ.ആര്‍.ഗൗരിയമ്മയെയും ടി.വി.തോമസിനെയും അധിക്ഷേപിക്കുന്ന വീഡിയോ ദൃശ്യം റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തുവിട്ടു. ബാലകൃഷ്ണ പിള്ളയും മകനായ കെ.ബി.ഗണേഷ് കുമാറും ദീര്‍ഘ നാളത്തെ അകല്‍ച്ചയ്ക്കു ശേഷം ഒന്നായതിനെക്കുറിച്ചുള്ള പരാമര്‍ശത്തിനു മറുപടിയായി അച്ഛനും മകനും പണത്തിനു വേണ്ടി എന്തും ചെയ്യുന്ന തെണ്ടികളാണ് ജോര്‍ജ് പറഞ്ഞു. തന്നെ വിമര്‍ശിച്ച കെ.ആര്‍. ഗൗരിയമ്മയെ കേട്ടാലറയ്ക്കുന്ന തെറികളാണ് ജോര്‍ജ് വിളിച്ചത്. തന്തയില്ലായ്മയാണ് തനിയ്‌ക്കെതിരെ ഗൗരിയമ്മ കാണിച്ചതെന്നും ജോര്‍ജ് പറഞ്ഞു. ഗൗരിയമ്മയുടെ ഭര്‍ത്താവായിരുന്ന ടി.വി. തോമസ് പെണ്ണുപിടിയനായിരുന്നെന്നും തോമസിനു വഴിനീളെ മക്കളുണ്ടായിരുന്നെന്ന് തനിയ്ക്ക് അറിയാമെന്നും പി.സി.ജോര്‍ജ് പറഞ്ഞു.

httpv://www.youtube.com/watch?v=TVfROgL9ta0