നാവികരെ എന്തുവില കൊടുത്തും മടക്കി കൊണ്ടുവരും: മുഖ്യമന്ത്രി

single-img
14 March 2013

Oommen chandy-9ഇന്ത്യവിട്ടുപോയ ഇറ്റാലിയന്‍ നാവികരെ എന്തുവില കൊടുത്തും തിരികെ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സ്യതൊഴിലാളികളെ വധിച്ച മറീനുകള്‍ ഇന്ത്യന്‍ ശിക്ഷാനിയമങ്ങള്‍ക്ക് വിധേയമാകണം. നാവികര്‍ രാജ്യം വിട്ട സംഭവത്തില്‍ സംസ്ഥാനത്തിന്റെ പ്രതിഷേധം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണെ്ടന്നും മുഖ്യമന്ത്രി പറഞ്ഞു.