ഷാവേസിന്റെ മരണം: അന്വേഷണം നടത്തുമെന്നു മഡുറോ

single-img
14 March 2013

Hugoശത്രുക്കള്‍ നടത്തിയ വിഷപ്രയോഗമാണ് മുന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ ജീവനൊടുക്കിയ കാന്‍സറിനു കാരണമെന്ന ആരോപണത്തിന്റെ നിജസ്ഥിതി അറിയാന്‍ അന്വേഷണം നടത്തുമെന്ന് വെനസ്വേലയുടെ ആക്ടിംഗ് പ്രസിഡന്റ് നിക്കോളാസ് മഡുറോ വ്യക്തമാക്കി. അന്വേഷണത്തില്‍ വിദേശത്തുനിന്നുള്ള ശാസ്ത്രജ്ഞരെയും സഹകരിപ്പിക്കും. രോഗവാഹികളായ അണുക്കള്‍ നിര്‍മിക്കുന്ന ലബോറട്ടറികള്‍ അമേരിക്കയ്ക്കുണെ്ടന്നതു രഹസ്യമല്ലെന്ന് മഡുറോ ചൂണ്ടിക്കാട്ടി. സത്യം അറിയേണ്ടത് ആവശ്യമാണ്. ഇതിനായി അന്വേഷണം കൂടിയേതീരൂവെന്ന് പ്രാദേശിക ടിവി ശൃംഖലയായ ടെലസുരിനോട് മഡുറോ പറഞ്ഞു.