മാറ്റങ്ങളുമായി ഫെയ്‌സ്ബുക്ക് ടൈംലൈന്‍

single-img
14 March 2013

ന്യൂസ് ഫീഡിന്റെ പുതിയ ഡിസൈന്‍ അവതരിപ്പിച്ച് ഒരാഴ്ച തികയുന്നതിനു മുന്‍പ് യൂസര്‍മാരുടെ ടൈംലൈനില്‍ പുത്തന്‍ മാറ്റവുമായി ഫെയ്‌സ്ബുക്ക് അവതരിച്ചു. ടൈംലൈന്‍ മൂന്നു ഭാഗങ്ങളായാണ് വിഭജിച്ചിരിക്കുന്നത്. ഏറ്റവും മുകളിലായി പ്രൊഫൈല്‍ ഫോട്ടോയും കവര്‍ ഫോട്ടോയും കൂടാതെ യൂസറിന്റെ പ്രൊഫൈല്‍ വിവരങ്ങളിലേയ്ക്കു പോകാനുള്ള ലിങ്കും അപ്‌ഡേറ്റ് ചെയ്യാനുള്ള ലിങ്കും നല്‍കിയിരിക്കുന്നു. പേജിന്റെ ഇടതുവശത്തായി യൂസര്‍ നല്‍കുന്ന പേഴ്‌സണല്‍ വിവരങ്ങളും വിവിധ ആപ്ലിക്കേഷനുകളില്‍ നിന്നുള്ള അപ്‌ഡേറ്റുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു. പേജിനു വലതു വശത്തായാണ് യൂസര്‍ തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങള്‍ക്കുള്ള സ്ഥലം.

യൂസറുടെ പേഴ്‌സണല്‍ വിവരങ്ങള്‍ കാണിക്കുന്നതിനു പ്രത്യേകം ഒരു ബോക്‌സ് നല്‍കി എന്നതാണ് ഏറ്റവും ശ്രദ്ധേയമായ മാറ്റം. ജോലി, വിദ്യാഭ്യാസം, താമസസ്ഥലം, റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് എന്നിവയാണ് ഈ ബോക്‌സില്‍ വരുന്നത്. യൂസറുടെ പേര് വരുന്നതും മുന്‍പത്തേതില്‍ നിന്നും കുറച്ച് മുകളിലേയ്ക്കാക്കിയിട്ടുണ്ട്. പ്രൊഫൈല്‍ ഫോട്ടോയുടെ ഇടതുവശത്തായി കവര്‍ ഫോട്ടോയിലാണ് പേര് വരുന്നത്.
പുതിയ മാറ്റത്തിലൂടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലുകള്‍ക്ക് അടുക്കു ചിട്ടയുമുള്ള രൂപം നല്‍കാനുള്ള ശ്രമമാണ് നടത്തിയിരിക്കുന്നതെന്ന് ഫെയ്‌സ്ബുക്ക് വൃത്തങ്ങള്‍ അറിയിച്ചു. മുന്‍പത്തേതില്‍ നിന്നും വ്യത്യസ്തമായി ടൈംലൈന്‍ പേജിന്റെ വലതുവശത്തെ എബൗട്ട് ബോക്‌സിനു താഴെയായി യൂസര്‍ക്കു പ്രിയപ്പെട്ട മ്യൂസിക്, മൂവീസ്, ബുക്ക്, ചെലിവിഷന്‍ ഷോ തുടങ്ങിയവയും ഉള്‍പ്പെടുത്താന്‍ കഴിയും ഇവ ഒരോ സെക്ഷന്‍ ആയിട്ടാണ് നല്‍കിയിരിക്കുന്നത്. ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഇവ നീക്കം ചെയ്യാനും സൗകര്യമുണ്ട്. ആ ഭാഗത്തു വരുന്ന എബൗട്ട്, ഫ്രണ്ട്‌സ്, ഫോട്ടോസ് എന്നീ സെക്ഷനുകളില്‍ മാത്രമേ മാറ്റം വരുത്തുവാന്‍ കഴിയാതെയുള്ളു. ബാക്കിയുള്ളവയുടെ സ്ഥാനം മാറ്റി സ്ഥാപിക്കാനും കഴിയും