ഡല്‍ഹി കൂട്ടമാനഭംഗം: രാംസിംഗിനെതിരേയുള്ള കോടതി നടപടികള്‍ അവസാനിപ്പിച്ചു

single-img
14 March 2013

delhi1ഡല്‍ഹി കൂട്ടമാനഭംഗക്കേസില്‍ പ്രതിയായ രാംസിംഗ് ആത്മഹത്യ ചെയ്തതിനാല്‍ ഇയാള്‍ക്കെതിരേയുള്ള വിചാരണനടപടികള്‍ ഫാസ്റ്റ് ട്രാക്ക് കോടതി അവസാനിപ്പിച്ചതായി സിംഗിന്റെ അഭിഭാഷകന്‍ വി.കെ. ആനന്ദ് അറിയിച്ചു. മാര്‍ച്ച് 11ന് തിഹാര്‍ ജയിലിലാണ് രാംസിംഗിനെ തൂങ്ങിമരിച്ച നിലയില്‍ കണെ്ടത്തിയത്. രാംസിംഗിന്റെ മരണവുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ജയില്‍ സൂപ്രണ്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രാംസിംഗ് തൂങ്ങിമരിച്ചതാണെന്നു കണെ്ടത്തിയിരുന്നു.