ബജറ്റ്; പ്രധാന പ്രഖ്യാപനങ്ങള്‍

single-img
14 March 2013

ആലപ്പുഴയില്‍ കയര്‍ കയറ്റുമതി സംസ്‌കരണ പ്ലാന്റ് ആരംഭിക്കും

കൈത്തറി വ്യവസായത്തിന്റെ പുനരുദ്ധാരണത്തിനായി കേന്ദ്രസഹായത്തോടുള്ള പദ്ധതിക്കായി 20 കോടി

പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള റോഡ് ടാറിംഗ് പ്രോത്സാഹിപ്പിക്കാന്‍ സബ്‌സിഡി നല്‍കും

വനിതാ സംഘടനകളുടെ ആഭിമുഖ്യത്തില്‍ പ്ലാസ്റ്റിക് ശേഖരണവും സംസ്‌കരണവും നടത്തുന്നതിനുളള പദ്ധതി ആരംഭിക്കും

മധ്യകേരളത്തില്‍ കാന്‍സര്‍ ചികിത്സയ്ക്ക് പുതിയ ആശുപത്രി ആരംഭിക്കും

ആലുവ മണപ്പുറത്തിന് സ്ഥിരം പാലം, 14.5 കോടി രൂപ ചെലവു വരുന്ന പദ്ധതിക്കായി ഈ വര്‍ഷം അഞ്ച് കോടി രൂപ

മഹാത്മാഗാന്ധി സര്‍വകലാശാലയിലെ വിവേകാനന്ദ ചെയര്‍ വിവേകാനന്ദ പഠനകേന്ദ്രമാക്കി ഉയര്‍ത്തും

കേരളത്തിലെ എല്ലാ മണ്ണിനങ്ങളെയും കുറിച്ച് അറിവു പകരുന്നതിന് സോയില്‍ മ്യൂസിയം തിരുവനന്തപുരത്ത് സജ്ജമാക്കും

കേരള സര്‍വകലാശാലയില്‍ സെന്‍ട്രല്‍ ടെക്‌നോളജി മ്യൂസിയത്തിന് ഒരു കോടി രൂപ

മത്സ്യമേഖലയുടെ സമഗ്ര വികസനത്തിന് 157 കോടി രൂപ, ഇതില്‍ മത്സ്യഗ്രാമങ്ങളുടെ സമഗ്രവികസനത്തിനായി 50 കോടി രൂപ വിനിയോഗിക്കും

വയനാട് കേന്ദ്രീകരിച്ച് രണ്ട് എലിഫന്റ് സ്‌ക്വാഡുകള്‍ രൂപീകരിക്കും, വന്യജീവികളില്‍ നിന്ന് കൃഷിക്കാര്‍ക്ക് സംരക്ഷണം നല്‍കുന്ന പദ്ധതികള്‍ക്കായി 10 കോടി രൂപ

പിഎംജിഎസ്‌വൈ പദ്ധതിക്കായി 51.87 കോടി രൂപ

കേരളത്തെ ഭൂരഹിത സംസ്ഥാനമാക്കി മാറ്റും

റവന്യൂ ഓഫീസുകളെ ഘട്ടം ഘട്ടമാക്കി സ്മാര്‍ട്ട് ഓഫീസുകളാക്കി മാറ്റും

വില്ലേജ് ഓഫീസുകള്‍ ആധുനീകവത്ക്കരിക്കും

മീറ്റ് പ്രോസസിംഗ് പ്ലാന്റ് ചാലക്കുടിയില്‍ ആരംഭിക്കും. ജിനോമിക് ലബോറട്ടറി സ്ഥാപിക്കും.

അര്‍ത്തുങ്കല്‍, വെള്ളയില്‍ എന്നിവടങ്ങളില്‍ ഫിഷിംഗ് ഹാര്‍ബറുകള്‍.

വന്യജീവി ആക്രമണം നേരിടുന്ന സ്ഥലങ്ങള്‍ക്കായി എലിഫന്റ് ഗാര്‍ഡുകള്‍ സ്ഥാപിക്കും.

മൂന്നാറില്‍ ഫിലിം ആര്‍ക്കവിസിന് 2.5 കോടി. സംസ്ഥാനത്ത് അഞ്ച് തീയറ്ററുകള്‍ കൂടി നവീകരിക്കാന്‍ തീരുമാനിച്ചു. റവന്യൂ ഓഫീസുകളെ സ്മാര്‍ട്ട് ഓഫീസുകളാക്കും. കാട്ടാക്കടയില്‍ മിനി സിവില്‍ സ്റ്റേഷന്‍. താലൂക്ക് ഓഫീസുകള്‍ നവീകരിക്കും.

ഒരു ഹെക്ടറില്‍ താഴെ ഭൂമിയുള്ള ചെറുകിട കര്‍ഷകരുടെ പലിശബാധ്യത എഴുതി തള്ളും. ഇതിന്റെ പേരില്‍ സഹകരണസ്ഥാപനങ്ങള്‍ക്ക് നേരിടുന്ന ബാധ്യത സര്‍ക്കാര്‍ നികത്തും ഇതിനായി 50 കോടി രൂപ വകയിരുത്തി. ചെറുകിട കര്‍ഷകര്‍ക്ക് പലിശ രഹിത വായ്പ സര്‍ക്കാര്‍ ഉറപ്പ് വരുത്തും.

കമ്പനികള്‍ അല്ലാത്ത കാര്‍ഷിക നികുതി ദായകരെ മുഴുവന്‍ കാര്‍ഷിക നികുതിയില്‍ നിന്ന് ഒഴിവാക്കും.

സമഗ്ര കാര്‍ഷിക ഇന്‍ഷുറന്‍സിന് 20 കോടി. ജൈവ കൃഷിക്ക് 12 കോടി. പ്രധാന നഗരങ്ങളില്‍ അഗ്രിമാളുകള്‍ ആരംഭിക്കും. കാര്‍ഷിക വായ്പ എടുത്തവര്‍ക്ക് റിസ്‌ക് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കും.

ജൈവകൃഷിയുടെ വികസനത്തിന് കാസര്‍ഗോഡ്, വയനാട്, ഇടുക്കി ജില്ലകളിലെ ഓരോ താലൂക്കുകളെ ജൈവ താലൂക്കുകളായി വികസിപ്പിച്ചെടുക്കും. 12 കോടി രൂപ

സംസ്ഥാനത്ത് നാളീകേരത്തില്‍ നിന്ന് നീര ഉല്‍പാദിപ്പിക്കുന്നതിന് 10 ജില്ലകളില്‍ നീരാ യൂണിറ്റുകള്‍ സ്ഥാപിക്കും. ഇതിനായി 15 കോടി രൂപ

20 രൂപ നിരക്കില്‍ ഭക്ഷണം നല്‍കാന്‍ തൃപ്തി ന്യായവില ഷോപ്പുകള്‍ എല്ലാ താലൂക്ക് ആസ്ഥാനങ്ങളില്‍ ആരംഭിക്കും. ഹോട്ടലുകള്‍ക്ക് വൈദ്യുതി വെള്ളം തുടങ്ങിയവയ്ക്കായി 5 ലക്ഷം രൂപ വായ്പ നല്‍കും സൗജന്യ നിരക്കില്‍ ഗ്യാസ് കണക്ഷന്‍ നല്‍കും

ഗവേഷണങ്ങള്‍ക്കും പുതിയ കണ്ടുപിടുത്തങ്ങള്‍ക്കും പ്രോത്സാഹനം നല്‍കാന്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് അധ്യാപകര്‍ക്കും പ്രത്യേക പദ്ധതി ആറു കോടി രൂപ ചെലവില്‍ നടപ്പാക്കും

ഫേസ്ബുക്ക്, ട്വിറ്റര്‍ പോലുള്ള സോഷ്യല്‍നെറ്റ് വര്‍ക്ക് സൈറ്റു വഴിയോ മൊബൈല്‍ മുഖേനയോ വിദഗ്ധ തൊഴിലാളികളുടെ സേവനം ലഭ്യമാക്കുന്നതിന് വെബ്‌സൈറ്റും കാര്‍ഷിക കര്‍മസേനയും രൂപീകരിക്കും. അക്ഷയ സെന്ററുകളുടെ സേവനം ഇതിനായി വിനിയോഗിക്കും

കൊച്ചുവേളിയിലെ കോച്ച് അറ്റകുറ്റപ്പണി കേന്ദ്രത്തിന് 5 കോടി

കര്‍ഷക തൊഴിലാളി പെന്‍ഷന്‍ 400 ല്‍ നിന്ന് 500 രൂപയാക്കി, കര്‍ഷക പെന്‍ഷന്‍ 500 രൂപയാക്കി, വിധവാ പെന്‍ഷന്‍ 700 ആക്കി വര്‍ധിപ്പിച്ചു. വാര്‍ധക്യകാല പെന്‍ഷന്‍ 500 ആക്കി വര്‍ധിപ്പിച്ചു. അനാഥാലയങ്ങള്‍, വൃദ്ധമന്ദിരങ്ങള്‍ എന്നിവിടങ്ങളിലെ അന്തേവാസികള്‍ക്കും സ്ഥിരമായി ഡയാലിസിസിന് വിധേയമാകുന്ന ബിപിഎല്‍കാര്‍ക്കും പെന്‍ഷന്‍ വര്‍ധിപ്പിച്ചു. കുഷ്ഠരോഗികള്‍ക്കും ക്ഷയരോഗികള്‍ക്കും കാന്‍സര്‍ രോഗികള്‍ക്കും സര്‍ക്കസ് കലാകാരന്‍മാരുടെയും പെന്‍ഷന്‍ ഉയര്‍ന്നു.

ക്ഷേമപെന്‍ഷനുകള്‍ കൂട്ടി.

സൗരോര്‍ജ പദ്ധതി നടപ്പാക്കാന്‍ 15 കോടി അനുവദിച്ചു. ജലാശയങ്ങളില്‍ ഫ്‌ളോട്ടിംഗ് സോളാര്‍ പാനലുകള്‍ സ്ഥാപിക്കും.

നിര്‍ധനരായ യുവതികളുടെ വിവാഹത്തിനായി ‘മംഗല്യനിധി’, ഇതിന്റെ തുക ആഢംബരവിവാഹങ്ങളില്‍ നിന്നും കണ്‌ടെത്തും.

വരള്‍ച്ചാ പ്രതിരോധത്തിനും മഴവെള്ള സംഭരണത്തിനുമായി 40 കോടി.

പാവപ്പെട്ട വീടുകളിലെ വിദ്യാര്‍ഥിക്ക് സ്‌കോളര്‍ഷിപ്പ്.

പിന്നാക്ക വിഭാഗത്തിലെ യുവതീ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കുന്നതിനായി പരിശീലന പരിപാടികള്‍, ഇതിനായി മൂന്നു കോടി രൂപ, ആലപ്പുഴ ഉള്‍പ്പെടെ മൂന്ന് ജില്ലാ ആശുപത്രികളില്‍ കാന്‍സര്‍ കെയര്‍ സെന്റര്‍

യാചക സംരക്ഷണ നിയമം കൊണ്ടുവരും, കുട്ടികളെ ഉള്‍പ്പെടെ യാചകവൃത്തികളിലെത്തിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പുനല്‍കും

കേരളത്തെ യാചക വിമുക്ത സംസ്ഥാനമാക്കി മാറ്റും, ഇതിനായി ഓരോ ജില്ലയിലും അഭയകേന്ദ്രങ്ങള്‍ സ്ഥാപിക്കും, ഇതിനായി 14.5 കോടി രൂപ

സംസ്ഥാനത്ത് മംഗല്യനിധി പദ്ധതി നടപ്പാക്കും. ചെലവേറിയ വിവാഹങ്ങളില്‍ നിന്ന് പദ്ധതിയിലേക്ക് പണം സ്വരൂപിക്കാന്‍ തീരുമാനിച്ചു.

2000 സ്‌ക്വയര്‍ ഫീറ്റുള്ള വീടുകള്‍ക്ക് ജലസംഭരണിയും മാലിന്യപ്ലാന്റും നിര്‍ബന്ധമാക്കും. ഭിക്ഷാടനത്തിന് കുട്ടികളെ ഉപയോഗിക്കുന്നവര്‍ക്കെതിരേ കര്‍ശക നടപടി. സംസ്ഥാനത്തെ യാജക നിരോധന മേഖലയാക്കും. ഇതിനായി ജില്ലാ കേന്ദ്രങ്ങളില്‍ ഷെല്‍ട്ടര്‍ ഹോമുകള്‍ ആരംഭിക്കും.

ആര്‍സിസിയെ നാഷണല്‍ കാന്‍സര്‍ സെന്ററാക്കും. മധ്യകേരളത്തില്‍ കാന്‍സര്‍ ചികിത്സയ്ക്ക് പുതിയ ആശുപത്രി സ്ഥാപിക്കു. 63 താലൂക്കുകളില്‍ ഡീ അഡിക്ഷന്‍ സെന്ററുകള്‍ക്ക് 6 കോടി. ഓരോ പഞ്ചായത്തിലും ശ്മശാനം നിര്‍മ്മാണത്തിന് 10 ലക്ഷം ഗ്രാന്റ്.

കാസര്‍ഗോഡിനായി സമഗ്ര പാക്കേജ്. ഇതിനായി 15 കോടി. മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവരുടെ സുരക്ഷയ്ക്ക് വേണ്ടി മറൈന്‍ ആംബുലന്‍സുകള്‍ സ്ഥാപിക്കും. ഇതിനായി 3 കോടി.

മദ്യാസക്തിയില്‍ നിന്ന് മുക്തി നേടുന്നതിന് എല്ലാ ജില്ലയിലും ഡീ അഡിക്ഷന്‍ സെന്ററുകള്‍ ആരംഭിക്കും. ഇതിനായി 6.3 കോടി രൂപ

ആധുനീക സംവിധാനങ്ങളോടു കൂടിയ പ്രകൃതിവാതക ശ്മശാനങ്ങള്‍ ഓരോ ജില്ലകളിലും ആരംഭിക്കും, ഇതിനായി 10.5 കോടി രൂപ

ഓരോ പഞ്ചായത്തുകളിലും ശ്മശാനം നിര്‍മിക്കുന്നതിനുള്ള ഗ്രാന്‍ഡ് 20 ലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചു

അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് നൈറ്റ് ഷെല്‍റ്റര്‍ പദ്ധതിക്ക് 5 കോടി രൂപ, ഇവര്‍ ജോലി സ്ഥലത്ത് മരണമടഞ്ഞാല്‍ നല്‍കുന്ന തുക 50,000 ത്തില്‍ നിന്ന് ഒരു ലക്ഷം രൂപയാക്കി ഉയര്‍ത്തി

പത്രപ്രവര്‍ത്തകരുടെ പെന്‍ഷന്‍ 4500 രൂപയില്‍ നിന്ന് 7000 രൂപയാക്കി വര്‍ധിപ്പിക്കും, നോണ്‍ ജേര്‍ണലിസ്റ്റുകളുടെ പെന്‍ഷന്‍ 2500 രൂപയില്‍ നിന്നും 4000 രൂപയാക്കി ഉയര്‍ത്തും പത്രപ്രവര്‍ത്തകര്‍ക്ക് ഭവന സബ്‌സിഡി 50,000 രൂപയില്‍ നിന്ന് ഒരു ലക്ഷമാക്കി ഉയര്‍ത്തി

ആലപ്പുഴയില്‍ കയര്‍ കയറ്റുമതി സംസ്‌കരണ പ്ലാന്റ് ആരംഭിക്കും

കൈത്തറി വ്യവസായത്തിന്റെ പുനരുദ്ധാരണത്തിനായി കേന്ദ്രസഹായത്തോടുള്ള പദ്ധതിക്കായി 20 കോടി

പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള റോഡ് ടാറിംഗ് പ്രോത്സാഹിപ്പിക്കാന്‍ സബ്‌സിഡി നല്‍കും

വനിതാ സംഘടനകളുടെ ആഭിമുഖ്യത്തില്‍ പ്ലാസ്റ്റിക് ശേഖരണവും സംസ്‌കരണവും നടത്തുന്നതിനുളള പദ്ധതി ആരംഭിക്കും

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ഫിഷ് മാളുകള്‍ സ്ഥാപിക്കും. ഇതിനായി 10 കോടി വകയിരുത്തി. 50 ആധുനിക മത്സ്യമാര്‍ക്കറ്റുകള്‍ സ്ഥാപിക്കും. ഇതിനായി കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടും.

കൗമാര വിദ്യാര്‍ഥികള്‍ക്ക് വേണ്ടി കൗണ്‍സിലിംഗ് നടത്തുന്നവരുടെ വേതനം വര്‍ധിപ്പിച്ചു. ആലപ്പുഴയില്‍ കയര്‍ കയറ്റുമതി സംസ്‌കരണ ശാല.

പ്ലാസ്റ്റിക് ടാറിംഗ് പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.