തീവ്രവാദി ആക്രമണം: ശ്രീനഗറില്‍ അഞ്ച് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

single-img
13 March 2013

map_srinagarജമ്മു കാശ്മീരിലെ ശ്രീനഗറില്‍ തീവ്രവാദി ആക്രമണത്തില്‍ അഞ്ച് സിആര്‍പിഎഫ് ജവാന്‍മാരും രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടു. ബെമിനയിലെ സിആര്‍പിഎഫ് ക്യാമ്പിന് സമീപമുള്ള ഒരു പബ്ലിക് സ്‌കൂള്‍ പരിസരത്തായിരുന്നു ആക്രമണം. സിആര്‍പിഎഫ് ജവാന്‍മാരുടെ വേഷത്തിലെത്തിയ രണ്ട് തീവ്രവാദികളാണ് ആക്രമണം നടത്തിയത്. സ്‌കൂള്‍ പരിസരത്തേക്ക് കടന്ന തീവ്രവാദികളെ സുരക്ഷാ ഗേറ്റില്‍ കാവല്‍ നിന്നിരുന്ന സിആര്‍പിഎഫ് ജവാന്‍മാര്‍ ചോദ്യം ചെയ്തതോടെ ഇവര്‍ വെടിയുതിര്‍ക്കുകയായിരുന്നു. 11 മണിയോടെയായിരുന്നു സംഭവം. പ്രദേശത്ത് ബന്ദ് പ്രഖ്യാപിച്ചതിനാല്‍ സ്‌കൂള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാല്‍ ചില ക്ലാസുകളില്‍ അധ്യയനം നടന്നിരുന്നു. ബന്ദ് പ്രഖ്യാപിച്ചിട്ടും സ്‌കൂള്‍ തുറന്നതില്‍ പ്രതിഷേധിച്ചായിരുന്നു ആക്രമണമെന്നാണ് പ്രാഥമിക നിഗമനം.