ഷിന്‍ഡെയുടെ പരാമര്‍ശം: ജമ്മുകാഷ്മീര്‍ നിയമസഭയില്‍ ബഹളം

single-img
13 March 2013

Sushil-Kumar-Shindeഅഫ്‌സല്‍ ഗുരുവിന്റെ മൃതദേഹം കുടുംബത്തിനു വിട്ടുകൊടുക്കില്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ പ്രസ്താവന ജമ്മുകാഷ്മീര്‍ നിയമസഭയെ കലാപവേദിയാക്കി. മൈക്ക് വലിച്ചെറിയലും മേശമേല്‍ കയറിനിന്നുള്ള മുദ്രാവാക്യം വിളികളും നിയമസഭയില്‍ അരങ്ങേറി. സഭാ നടപടികള്‍ മൂന്നുവട്ടം നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. ഷിന്‍ഡെയുടെ പ്രസ്താവനയെ അപലപിച്ച പിഡിപിക്കാര്‍ മൃതദേഹം വിട്ടുകിട്ടാന്‍ സഭയില്‍ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ടു. ഷിന്‍ഡെ സഭയുടെ വികാരം വൃണപ്പെടുത്തിയെന്നു പിഡിപി നേതാവ് സയ്യിദ് ബഷീര്‍ ആരോപിച്ചു.