നിര്‍ഭയ് മിസൈല്‍ പരീക്ഷണം പരാജയം

single-img
13 March 2013

Nirbhayഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മധ്യദൂര സബ് സോണിക് ക്രൂസ് മിസൈലായ നിര്‍ഭയിന്റെ പരീക്ഷണ വിക്ഷേപണം പരാജയപ്പെട്ടു. ഒറീസാ തീരത്തെ ചന്ദിപ്പൂരിലുള്ള കടലിലെ മൊബൈല്‍ വിക്ഷേപണത്തറയില്‍ നിന്ന് ഇന്നലെ രാവിലെ 11.50 നാണു പരീക്ഷണവിക്ഷേപണം നടത്തിയത്. പതിനഞ്ചു കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യത്തിലേക്കായിരുന്നു വിക്ഷേപണം. എന്നാല്‍, 4.5 കിലോമീറ്റര്‍ ഉയരത്തിലെത്തിയ മിസൈലിനു ദിശതെറ്റുകയായിരുന്നെന്ന് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ അധികൃതര്‍ വ്യക്തമാക്കി.