മുന്‍ ബ്രിട്ടീഷ് മന്ത്രിക്ക് എട്ടുമാസം തടവുശിക്ഷ

single-img
13 March 2013

Chrisട്രാഫിക് നിയമലംഘനം നടത്തിയതിനും അതു മറച്ചുവച്ചതിനും മുന്‍ ബ്രിട്ടീഷ് ഊര്‍ജവകുപ്പുമന്ത്രി ക്രിസ് ഹൂണിന് കോടതി എട്ടുമാസം തടവുശിക്ഷ നല്‍കി. ഈ കേസിലെ മറ്റൊരു പ്രതിയും അദ്ദേഹത്തിന്റെ മുന്‍ഭാര്യയുമായ വിക്കി പ്രൈസിനെയും എട്ടുമാസം തടവിനു ശിക്ഷിച്ചു. 2003ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹൂണ്‍ അമിതവേഗത്തില്‍ കാര്‍ ഓടിച്ചതായി സ്പീഡ് കാമറ രേഖപ്പെടുത്തി. എന്നാല്‍ പോലീസ് കേസെടുത്തപ്പോള്‍ ഹൂണിന്റെ ഭാര്യ പ്രൈസ് കുറ്റമേല്‍ക്കുകയും താനായിരുന്നു കാര്‍ ഓടിച്ചതെന്നു കള്ളം പറയുകയു ചെയ്തു. ഇക്കാര്യം ഇരുവരും രഹസ്യമായി സൂക്ഷിച്ചു. പ്രൈസ് 2003ല്‍ ട്രാഫിക് കേസില്‍ കള്ളം പറഞ്ഞകാര്യം രണ്ടു പത്രങ്ങളോടു പറഞ്ഞു. ഇതെത്തുടര്‍ന്നാണ് ഇരുവര്‍ക്കുമെതിരേ കേസെടുത്തത്.